
ചങ്ങനാശേരി: പെരുന്ന കിഴക്ക് ചക്കാലയിൽ പരേതനായ ജോസഫ് ജോർജിന്റെ ഭാര്യ മേരിക്കുട്ടി ജോർജ് (88) നിര്യാതയായി.
പരേത കണ്ണോട്ട കണ്ണംമ്പള്ളി കുടുംബാംഗമാണ്. മക്കൾ: റോസമ്മ, സൂസമ്മ, പരേതയായ ലിസമ്മ, ടെസി, ഫിലോമിന, ജോസി (കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി). മരുമക്കൾ: അപ്പച്ചൻ കിങ്ങണംചിറ പായിപ്പാട്, റ്റി.സി. തോമസ് തയ്യിൽ പുളിങ്കുന്ന്, സ്‌കറിയ ഫിലിപ്പ് പ്ലാംമൂട്ടിൽ പെരുമ്പനച്ചി, സജി ജോസഫ് പണിക്കശ്ശേരി ചങ്ങനാശേരി, റോയി തോമസ് മാറാട്ടുകളം ചങ്ങനാശേരി, റെജി ജോസി ചെട്ടിയാംപറമ്പിൽ തകഴി. സംസ്‌കാരം നാളെ രാവിലെ 10 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.