വെള്ളറട: ജനതാദൾ എസ് പാറശാല നിയോജകമണ്ഡലം നേതൃത്വ സമ്മേളനം വെള്ളറടയിൽ സംസ്ഥാന സെക്രട്ടറി അഡ്വ.കൊല്ലംക്കോട് രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു. റിട്ട.ജില്ലാ ജഡ്ജി പി.ടി.ധർമ്മരാജൻ,അഡ്വ.എൻ.ബെൻസർ,യുവജനതാദൾ സംസ്ഥാന സെക്രട്ടറി പാപ്പനംകോട് രതീഷ് തുടങ്ങിയവർ സംസാരിച്ചു.നിയോജകമണ്ഡലം ഭാരവാഹികളായി വെള്ളറട ദാനം (പ്രസിഡന്റ്),ജി.രഘുവൈദ്യർ (വൈസ് പ്രസിഡന്റ്),പാറശാല മധു,അഞ്ചാലികോണം വിമലാക്ഷൻ (സെക്രട്ടറിമാർ),ജോൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രന്റെ വിജയത്തിനായി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.