swapnakood

വർക്കല: കിളിമാനൂർ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിലെ വീടില്ലാത്ത ഭിന്നശേഷി വിദ്യാർത്ഥി സഞ്ജുവിന് സ്വപ്നക്കൂട് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി. എസ്.ആർ.എം നിർവഹിച്ചു.വീടിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സ്വപ്നക്കൂട് പദ്ധതിയിൽ വീടുവച്ചു നൽകാൻ തീരുമാനിച്ചതെന്ന് അജി.എസ്.ആർ.എം പറഞ്ഞു. റെെസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്, വർക്കല എസ്.എൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകൾ,അദ്ധ്യാപകർ,അനദ്ധ്യാപകർ, കെ.ആർ.ടി.എ കിളിമാനൂർ,കെ.എസ്.ടി.എ, എസ്.എൻ.ട്രസ്റ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. കോളേജ് പ്രിൻസിപ്പൽ ഡോ.വിനോദ് സി.സുഗതൻ അദ്ധ്യക്ഷത വഹിച്ചു.ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയഡാളി എം.വി മുഖ്യപ്രഭാഷണം നടത്തി.സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ.ആർ.എൻ അൻസർ,കേരള സർവകലാശാല എസ്.എൻ പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.എ.ഷാജി,എസ്.എസ്.കെ തിരുവനന്തപുരം ഡി.പി.ഒ ബി. ശ്രീകുമാരൻ,വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അനിൽ.വി,റെെസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ജി. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.