vld-4

വെള്ളറട: തെക്കൻകുരിശുമല രണ്ടാംഘട്ട തീർത്ഥാടനത്തിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ മുതൽ തന്നെ തീർത്ഥാടനത്തിന് നിരവധിപേരെത്തി.വൈകിട്ട് സംഗമവേദിയിൽ ദിവ്യബലിയും പാദക്ഷാളന കർമ്മവും നടന്നു. കുരിശുമല തീർത്ഥാടനകേന്ദ്രം ഡയറക്ടർ ഡോ.വിൻസെന്റ് കെ.പീറ്റർ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.അരുൺ കുമാറിന്റെ നേതൃത്വത്തിൽ വചനപ്രഘോഷണം നടന്നു. തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദം കഴുകൽ ശുശ്രൂഷയും നടന്നു. ദുഃഖവെള്ളിയാഴ്ചയായ ഇന്ന് രാവിലെ 6ന് ദിവ്യകാരുണ്യ ആരാധനയും പീഡാനുഭവ ധ്യാന ശുശ്രൂഷയും സംഗമവേദിയിൽ നടക്കും. രണ്ടു മുതൽ സംഗമവേദിയിൽ നിന്ന് കുരിശുമല ഇടവകയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി. 3ന് കർത്താവിന്റെ പീഡസഹനാനുസ്മരണം നടക്കും.ഡോ.വിൻസെന്റ് കെ.പീറ്റർ മുഖ്യകാർമ്മികത്വം വഹിക്കും.വലിയ ശനിയാഴ്ച പെസഹാജാഗരാനുഷ്ഠാനവും ഉത്ഥാന മഹോത്സവവും നടക്കും.