binoy-vishwam

തിരുവനന്തപുരം: വയനാട്ടിലെ സ്ഥാനാർത്ഥിത്വം ഇന്ത്യ സഖ്യത്തിന്റെ ഒരു യോഗത്തിലും ചർച്ച ചെയ്തിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. വസ്തുത ഇതായിരിക്കെ ആരെങ്കിലും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ ചൂണ്ടിക്കാട്ടുന്നത് രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണ്. അങ്ങനെയാണെങ്കിൽ, അതേ അവകാശവാദം ആനി രാജയ്ക്കും ഉന്നയിക്കാവുന്നതാണ്. എന്നാലത് ഇടതുപക്ഷത്തിന്റെ നീതിബോധത്തിന് നിരക്കുന്നതല്ല. വയനാട്ടിലെ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്നും ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു.