പൂവാർ: അടിമുറ,കളരിപ്പയറ്റ്,സിലമ്പം,കരാട്ടെ എന്നിവയിൽ അവധിക്കാല പരിശീലനം നൽകും.ടൈഗർകാൻ അക്കാഡമി ഓഫ് ഇന്റർനാഷണൽ മാർഷ്യൽ ആർട്സിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര കോടതി റോഡിലുള്ള ബ്രാഞ്ചിലും കാരക്കോണം മെഡിക്കൽ കോളേജിന് സമീപമുള്ള ബ്രാഞ്ചിലും ഏപ്രിൽ 1 മുതൽ 30വരെയാണ് പരിശീലനം.4 വയസ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.ടെസ്റ്റിൽ വിജയിക്കുന്നവർക്ക് ബെൽറ്റ്‌,സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. ആദ്യം അഡ്മിഷനെടുക്കുന്ന 50 പേർക്ക് പഞ്ചിംഗ് ഗ്ലോവ്സ് സൗജന്യമായി നൽകും.അടിമുറ ആചര്യ മോഹൻ ക്ലാസുകൾക്ക് നേതൃത്വം നൽകും.വിവരങ്ങൾക്ക് വാട്സ്ആപ്പ് : 9447461131.