നെയ്യാറ്റിൻകര:സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ 108-ാമത് ചരമ വാർഷിക ദിനം സാമൂഹ്യ നീതി സംരക്ഷണ വേദി അഴിമതി വിരുദ്ധ ദിനമായി ആചരിച്ചു.അതിയന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ കൊടങ്ങാവിള വിജയകുമാർ ഉത്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് അഡ്വ.എൻ.ബെൻസർ അദ്ധ്യക്ഷത വഹിച്ചു.സ്വദേശാഭിമാനിയുടെ ജന്മഗൃഹമായ കൂടില്ലാവീട്ടിലെ ഛായാചിത്രത്തിന് മുന്നിൽ രാവിലെ പുഷ്പാർച്ചന നടത്തി.മാങ്കാല തങ്കരാജ്,ബി.ലത,ശാസ്താംതല ശശി തുടങ്ങിയവർ പങ്കെടുത്തു.