ചേരപ്പള്ളി: ആര്യനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പഠനോത്സവവും മാഗസിൻ പ്രകാശനവും ആര്യനാട് ജംഗ്ഷനിൽ നടന്നു.അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.എസ്.സുഗതൻ അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം മിനി മുഖ്യാതിഥിയായി.മുഖ്യപ്രഭാഷണം ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വിജുമോഹൻ നടത്തി. സ്കൂൾ പ്രിൻസിപ്പൽ സൂസിരാജ് സ്വാഗതം പറഞ്ഞു.ആര്യനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അശോകൻ,പി.ടി.എ വൈസ് പ്രസിഡന്റ് ജലജമോൾ,ഹെഡ്മിസ്ട്രസ് രാജികുമാരി,വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ഫിലോമിന കുര്യൻ,സുബി,ഷിജി കേശവൻ,സജികുമാർ,സാജൻ,മാഗസിൻ കൺവീനർ ബൈജുകുമാർ,പ്രകാശ്,പ്രവീൺ,സ്റ്റാഫ് സെക്രട്ടറി ജിജികുമാർ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.