
തിരുവനന്തപുരം:വൈദ്യ സേവനത്തിന് ബ്രിട്ടന്റെ ദേശീയ ബഹുമതി നേടിയ ഡോ എം.കെ. രാമചന്ദ്രൻ (86) ലണ്ടനിൽ നിര്യാതനായി. സംസ്കാരം നടത്തി. 50 വർഷമായി ആതുര സേവനരംഗത്തായിരുന്നു. കോഴിക്കോട് സ്വദേശിയാണെങ്കിലും
ദീർഘനാളായി ലണ്ടനിലായിരുന്നു. ആധുനിക വൈദ്യശാസ്‌ത്രത്തിനൊപ്പം ഹോമിയോ, അക്യുപങ്‌ചർ മേഖലകളിലും പ്രവർത്തിച്ചിരുന്നു. കോംപ്ലിമെന്ററി മെഡിസിനിലെ സേവനത്തിന് ബ്രിട്ടനിൽ ഇപ്പോൾ രാജാവായിരിക്കുന്ന ചാൾസ് 2005ൽ രാമചന്ദ്രനെ വസതിയിൽ വിളിച്ചു വരുത്തി അഭിനന്ദിച്ചു..ഭാര്യ രമ, മക്കൾ: റമിന, രസീറ്റ, രാകേഷ്, ചെറുമക്കൾ:അനുഷ, റിയ, ലക്ഷ്മി.