election

തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് മാർച്ച് 25 വരെ അപേക്ഷിച്ചിരുന്നവർക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിടാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഇവരുടെ അപേക്ഷകൾ ഏപ്രിൽ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥതല പരിശോധനയ്ക്കുശേഷം അന്തിമമായ പട്ടിക തയ്യാറാക്കും. പുതുതായി പേര് ചേർത്തവരെ നിലവിലെ വോട്ടർ പട്ടികയിൽ അനുബന്ധമായി ചേർക്കുകയാണ് ചെയ്യുന്നത്. ഇവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.