
പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ചിപ്പൻചിറ ചെറുമലക്കുന്നിൽ സ്വകാര്യ കുടിവെള്ള നിർമ്മാണ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റ് ആരംഭിക്കാൻ അനുവദിക്കില്ലെന്ന് ജനകീയ പ്രതിഷേധ യോഗത്തിൽ തീരുമാനിച്ചു.ഗ്രീൻ റിപ്പോർട്ടർ ചീഫ് എഡിറ്റർ ഇ.പി.അനിൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.ജി.ബി.വേണു അദ്ധ്യക്ഷത വഹിച്ചു.സാലി പാലോട്,പഞ്ചായത്തംഗങ്ങളായ ഗീതാ പ്രിജി,പി.എൻ.അരുൺ കുമാർ,നസീമാ ഇല്ല്യാസ്,മുൻ പഞ്ചായത്തംഗങ്ങളായ ജയകുമാർ,ഷെഹ്നാസ്,കലയപുരം അൻസാരി,സലീം പള്ളിവിള,എം.നിസാർ മുഹമ്മദ് സുൾഫി,പ്ലാമൂട് അജി,ഇടവം ഖാലിദ്,സി.മഹാസേനൻ,മഹേന്ദ്രൻ നായർ,ചന്ദ്രൻ,ആൽബർട്ട്,രാജേന്ദ്രൻ,കണ്ണൻകോട് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.