eswara-pilla

പാറശാല: പ്രമുഖ ഗാന്ധിയനും അദ്ധ്യാപകനുമായിരുന്ന പാറശാല ഇടിച്ചക്കപ്ലാമൂട് ആനന്ദ മന്ദിരത്തിൽ എൻ.ഈശ്വരപിള്ളയുടെ 110മത് ജന്മദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. കോൺഗ്രസ് കീഴത്തോട്ടം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊല്ലിയോട് സത്യനേശ ൻ, മുൻ മണ്ഡലം പ്രസിഡന്റ് പെരുവിള രവി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് താര, മണ്ഡലം സെക്രട്ടറി ശിവകുമാരൻ നായർ, പ്രസിഡന്റ് അനീഷ്, മഹിളാ കോൺഗ്രസ് ഭാരവാഹികളായ അനിത, ഷൈലജ, ഷൈനി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.