
പാറശാല: ഫ്രീഡം ഫൈറ്റേഴ്സ് വെൽഫെയർ അസോസിയേഷൻ (കോൺഗ്രസ്) ജില്ലാ കമ്മിറ്റി വാർഷിക സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ.സി.ആർ പ്രാണകുമാർ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ടീചേഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അരുവിപ്പുറം സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ദിരാലയം ഹരി മാസ്റ്റർ, പാലക്കടവ് വേണഗോപാൽ, കമുകിൻകോട് സരേഷ്, അഡ്വ.വി.പി. വിഷ്ണു, പെരിങ്ങമല സരേഷ്, കവളാകുളം വിജയദാസ്, സി.ലൈല, രാഹുൽ ദേവൻ, അരുൺ ദേവൻ തുടങ്ങിയവർ സംസാരിച്ചു.