mungimaricha-vyshnav

പള്ളിക്കൽ: പള്ളിക്കൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.നാവായ്ക്കുളം കപ്പാംവിള മോളു മ്പറം വീട്ടിൽ വിജയൻ, ലേഖ ദമ്പതികളുടെ ഏകമകൻ വൈഷ്ണവ്(19)ആണ് മരണമടഞ്ഞത്.അഞ്ചൽ സെൻ്റ്ജോൺസ് കോളേജിലെ രണ്ടാം വർഷ ബി.എ വിദ്യാർത്ഥിയാണ്. പള്ളിക്കൽ പുഴയിൽ കോടക്കയത്താണ് വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ അപകടം ഉണ്ടായത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ വൈഷ്ണവ് മുങ്ങിത്താഴുകയായിരുന്നു. കാണാതായതിനെ തുടർന്ന് സമീപവാസികൾ തിരച്ചിൽ നടത്തി വൈഷ്ണവിനെ കരയ്ക്കെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു