malayinkil

മലയിൻകീഴ് : മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് പാറശാല ദേവസ്വം ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണത്തിന് മലയം ജംഗ്ഷനിൽ സ്വീകരണം നൽകി. തുടർന്ന് നാലാംകല്ലിൽ നിന്ന് താലപ്പൊലിയോടെ ആൽത്തറ,ശാന്തുമൂല എന്നിവിടങ്ങളിൽ സ്വീകരിച്ച ശേഷം മലയിൻകീഴ് ജംഗ്ഷനിൽ ഓട്ടോ-ടാക്സി ഡ്രൈവർമാർ വരവേൽപ്പ് നൽകി. ക്ഷേത്രോപദേശകസമിതി ഭാരവാഹികളായ പ്രസിഡന്റ് എൻ.അജിത് കുമാർ,സെക്രട്ടറി വി.വി.സുരേഷ് കുമാർ,സബ്ഗ്രൂപ്പ് ഓഫീസർ ജി.ഐ.അരുൺ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക്
പഞ്ചവാദ്യത്തിന്റെയും ഗജവീരന്റെയും അകമ്പടിയോടെ ക്ഷേത്ര കീഴ്ശാന്തി മനുരാമനാഥൻ തിരുവാഭരണം തലയിലിലേറ്റി ക്ഷേത്രത്തിലെത്തിച്ചു. തുടർന്ന് തിരുവാഭരണം ചാർത്തി നടന്ന ദീപാരാധനയ്ക്ക് നിരവധി ഭക്തർ സാക്ഷ്യം വഹിച്ചു.