madhavamudra-puraskaram

മലയിൻകീഴ്: ഭഗവത്ഗീതയ്ക്ക് പതിനഞ്ചാം നൂറ്റാണ്ടിൽ മലയാള പരിഭാഷ നൽകിയ മാധവകവിയുടെ സ്മരണ നിലനിറുത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ 'മാധവമുദ്ര' സാഹിത്യ പുരസ്കാരം ഭാഷാസാഹിത്യ - സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവന പരിഗണിച്ച് തുളസീവനം ആർ.രാമചന്ദ്രൻ നായർക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നൽകി.മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ ചേർന്ന യോഗത്തിൽ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് അംഗം ജി.സുന്ദരേശൻ,പ്രഭാവർമ്മ,ദേവസ്വം ബോർഡ് സെക്രട്ടറി ജി.ബൈജു,ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ,എ.ജി.ഒലീന,ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എൻ.അജിത്കുമാർ,സെക്രട്ടറി വി.വി.സുരേഷ് കുമാർ,സബ്ഗ്രൂപ്പ് ഓഫീസർ ജി.ഐ.അരുൺകുമാർ,കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേവസ്വം ബോർഡ് 2017മുതൽ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് 'മാധവമുദ്ര' പുരസ്കാരം നൽകുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന ഏക പുരസ്കാരമാണ് 'മാധവമുദ്ര'.