തിരുവനന്തപുരം:വലിയമലയിലെ ഐ.എസ്.ആർ.ഒ സ്ഥാപനമായ എൽ.പി.എസ്.സിയിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര എയ്റോസ്പെയ്സ് ആൻഡ് എനർജിസിസ്റ്റംസ് സമ്മേളനത്തിന് ഏപ്രിൽ 4ന് തുടക്കമാകും.6ന് സമാപിക്കും.4ന് രാവിലെ 9.30ന് എൽ.പി.എസ്.സിയിലെ പേൾ ജൂബിലി ഒാഡിറ്റോറിയത്തിൽ ആസ്ട്രേലിയൻ ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറി ഗാരി റോസെൻഗാർട്ടൻ ഉദ്ഘാടനം ചെയ്യും. ഡോ.സഞ്ജയ് ബിഹാരി മുഖ്യപ്രഭാഷണം നടത്തും. നാസയിൽ നിന്നുൾപ്പെടെ കൊറിയ,ആസ്ട്രേലിയ,അമേരിക്ക,ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നായി 700 ഒാളം ശാസ്ത്രജ്ഞർ പങ്കെടുക്കും.