തിരുവനന്തപുരം:ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടസിന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റർ ദിനമായ ഇന്ന് വൈകിട്ട് 4ന് പൂജപ്പുര സെൻട്രൽ ജയിലിൽ ശുശ്രൂഷകൾ നടത്തും. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ.തോമസ് തറയിൽ ഈസ്റ്റർ സന്ദേശം നൽകും.ആക്ടസ് പ്രസിഡന്റ് ബിഷപ്പ് ഉമ്മൻ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും.സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പോളിമെറ്റല, ലൂഥറൻ സഭാ ബിഷപ്പ് ഫാ.മോഹൻ മാനുവൽ,ഐ.പി.സി.ഗ്ലോബൽ സെക്രട്ടറി ഡോ.കാച്ചാണത്ത് വർക്കി എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.