
കിളിമാനൂർ: കിളിമാനൂർ വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ ക്യാമ്പസ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് പോങ്ങനാട് ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാ ഡയറക്ടർ കെ.എസ്.ഷാജി അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി.ഗിരികൃഷ്ണൻ,ബ്ലോക്ക് മെമ്പർ ബെൻഷ ബഷീർ,വാർഡ് മെമ്പർ പോങ്ങനാട് രാധാകൃഷ്ണൻ,കോളേജ് ലൈബ്രേറിയൻ എൻ.വിജയകുമാർ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ.സജീർ,അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ആഭ, വോളൻഡിയർ ലീഡർ എസ്. എസ്.നിജിൻ,പോങ്ങനാട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജി.അനിൽകുമാർ,പി.ടി.എ പ്രസിഡന്റ് സജി എസ്.എസ് എന്നിവർ സംസാരിച്ചു.