ramesh-chennithala

തിരുവനന്തപുരം: ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കോൺഗ്രസിനെ തറപറ്റിക്കമെന്നമെന്ന ബി.ജെ.പി സർക്കാരിന്റെ വ്യാമോഹം നടക്കില്ലെന്ന് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 1823 കോടി രൂപ ഉടൻ അടയ്ക്കണമെന്ന് കാട്ടി ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയതു വഴി കോൺഗ്രസിനെ ശ്വാസം മുട്ടിക്കാമെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്.

പരാജയ ഭീതിയാണ് ബി.ജെ.പിയെ ഇത് ചെയ്യിക്കുന്നത്. എന്നാൽ ജനങ്ങൾ ഇതൊന്നും അംഗീകരിക്കില്ലെന്നും ഇതിലും വലിയ പ്രതിസന്ധി തരണം ചെയ്ത പാർട്ടിയാണ് കോൺഗ്രസെന്ന് നരേന്ദ്രമോദി ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചാൽ ജനങ്ങൾ കോൺഗ്രസിനെ സഹായിക്കും. അധികാരം നിലനിർത്താൻ എന്തൊക്കെ കുറുക്കു വഴികൾ നോക്കിയാലും ജനങ്ങൾ ബി.ജെ.പി സർക്കാരിനെ തൂത്തെറിയുമെന്നും അദ്ദേഹം അറിയിച്ചു.