sneharamam

വിതുര: മാലിന്യമുക്ത നവകേരളം മിഷന്റെ ഭാഗമായി ഗവൺമെന്റ് താലൂക്ക് ആശുപത്രി പരിസരം വൃത്തിയാക്കി സ്നേഹാരാമം ഒരുക്കി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. കെ.എസ്.ടി.എ പാലോട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ജനറൽ സെക്രട്ടറി കെ.ബദറുന്നീസ ടീച്ചർ നാടിന് സമർപ്പിച്ചു. താലൂക്കാശുപത്രിയിൽ എത്തുന്ന പൊതുജനങ്ങൾക്ക് ആശ്വാസമായി തണ്ണീർപ്പന്തലെന്ന പേരിൽ കുടിവെള്ള വിതരണ സംവിധാനവും ഇതോടൊപ്പം ആരംഭിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ രശ്മി തണ്ണീർപ്പന്തൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ പ്രവർത്തകരായ വിദ്യ വിനോദ്,സിജോവ് സത്യൻ,എ.നജീബ്,സുജു മേരി,ബിജു,ഷിബു,മനോജ് പി.എസ്,ജിഷ്ണു ലാൽ,കോ-ഓർഡിനേറ്റർ ചേന്നൻപാറ അരുൺ വി.പി തുടങ്ങിയവർ പങ്കെടുത്തു.