
നെയ്യാറ്റിൻകര: കേരളത്തിൽ ഒരിക്കലും ബി.ജെ.പി ജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയുടെ വിളനിലമായ ഈ നാട്ടിൽ ബി.ജെ.പിയുടെ നിലപാട് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബി.ജെ.പി സർക്കാർ രാജ്യത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെചിന്തിക്കാൻ ജനങ്ങൾ തയ്യാറാകണം.ബി.ജെ.പിയെ നേരിടാൻ ജനങ്ങൾ മതനിരപേക്ഷ നിലപാട് സ്വീകരിക്കണം.നേരത്തെ ഇന്ത്യ മതനിരപേക്ഷതയിൽ പേരുകേട്ടതായിരുന്നു. അത് ഇന്നാകെ നഷ്ടമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കെ.ആൻസലൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആർ.അനിൽ,വി.ശിവൻകുട്ടി, സി.കെ.ഹരീന്ദ്രൻ എം.എൽ.എ, ആനാവൂർ നാഗപ്പൻ, ജയൻ ബാബു, കൊടങ്ങാവിള വിജയകുമാർ, പി.കെ.രാജ്മോഹൻ, സത്യൻ മുഖേരി, എം.വിജയകുമാർ, മാങ്കോട് രാധാകൃഷ്ണൻ, ടി.ശ്രീകുമാർ, കൊല്ലംകോട് രവീന്ദ്രൻ നായർ, ആറാലുംമ്മൂട് മുരളീധരൻ നായർ, കെ.എസ്.അനിൽ, ജയാഡാളി, ആന്ദകുമാർ,കെ.കെ.ശശികുമാർ എന്നിവർ പങ്കെടുത്തു.