മുടപുരം: മുടപുരം പ്രേംനസീർ സ്മാരകം ശാന്തി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിലുള്ള 'ഉണർവിന്റെ' മാർച്ച്‌ മാസത്തെ സാഹിത്യ വായനശാല ഹാളിൽ നടന്നു.'കലാലയ രാഷ്ട്രിയവും വിദ്യാർത്ഥി സമൂഹവും' എന്നതായിരുന്നു ചർച്ച വിഷയം. കവിയും പ്രഭാഷകനുമായ കെ.രാജചന്ദ്രൻ മുഖ്യപ്രഭാഷണവും രാമ മന്ദിരം തുളസിധരൻ അനുബന്ധ പ്രഭാഷണവും നടത്തി.തുടർന്ന് നടന്ന ചർച്ചയിൽ രാമചന്ദ്രൻ കരവാരം,വിജയൻ പുരവൂർ,സി.എസ്.ചന്ദ്രബാബു,സനൽ നീർവിള,ബങ്കിംചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ഉദയകുമാർ സ്വന്തം കഥ വായിച്ചു.അജിത്.സി.കിഴുവിലം മോഡറേറ്ററായിരുന്നു.