
കല്ലമ്പലം: മൂന്നു ഭാഷകൾ സംസാരിക്കുന്ന എ ഐ ടീച്ചർ ഐറിസിന്റെ വരവോടെ ദേശീയ അന്തർദേശീയ വിദ്യാഭ്യാസമേഖലയിൽ കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ ശ്രദ്ധ നേടിയിരിക്കുകയാണ്. മന്ത്രി വി.ശിവൻകുട്ടി സ്കൂൾ സന്ദർശിക്കുകയും എ ഐ ടീച്ചർ 'ഐറിസ് ' ന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും വിദ്യാഭ്യാസ മേഖലകളിൽ കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ നൽകുന്ന നിസ്വാർത്ഥ സേവനത്തെ അഭിനന്ദിക്കുകയും ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഇ.ഫസലുദ്ദീൻ, സെക്രട്ടറി എ.എം.എ റഹീം,ട്രഷറർ എസ്.ഷഫീഖ്,സ്കൂൾ ചെയർമാൻ എ.നഹാസ്,കൺവീനർ യു.അബ്ദുൽ കലാം,കെ.ടി.സി.ടി ആശുപത്രി ചെയർമാൻ എം.എസ് ഷഫീർ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എസ്. ബിജോയ്,ഹൈസ്കൂൾ പ്രിൻസിപ്പൽ എം.എൻ. മീര തുടങ്ങിയവർ പങ്കെടുത്തു.