തിരുവനന്തപുരം: കേരള വണികവൈശ്യ സംഘത്തിന്റെ (കെ.വി.വി.എസ്) പ്രവർത്തനങ്ങൾ ജനങ്ങളിൽ ദിശാബോധം സൃഷ്ടിക്കാൻ സഹായിച്ചുവെന്ന്മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേരള വണികവൈശ്യ സംഘത്തിന്റെ 82-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

വിദ്യാർത്ഥികൾ അന്യരാജ്യങ്ങളിൽ തൊഴിൽ തേടിപ്പോകുന്നത് കെ.വി.വി.എസ് പോലുള്ള സംഘടനകൾ വിദ്യാഭ്യാസ-വാണിജ്യ രംഗത്ത് കൈവരിക്കുന്ന നേട്ടങ്ങളിലൂടെ കുറയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.വി.വി.എസ് പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.സുബ്രഹ്മണ്യൻ ചെട്ടിയാർ, കേരള കർഷക തൊഴിലാളി യൂണിയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി പി.എസ്.കൃഷ്ണകുമാർ, ചാണ്ടി ഉമ്മൻ എം.എൽ.എ, കെ.വി.വി.എസ് ജോയിന്റ് സെക്രട്ടറിമാരായ എം.ജി.നടരാജൻ, ടി.കെ.മോഹനൻ ചെട്ടിയാർ, റീജിയണൽ സെക്രട്ടറി എസ്.ബിജുകുമാർ, കെ.വി.വി.എം.എഫ് മുൻ പ്രസിഡന്റ് എം.വസന്തകുമാരി, ചിലമ്പ് കലാ-സാംസ്കാരിക സമിതി ഭാരവാഹി ഡോ.സി.എൽ.ജയശ്രീ, മലപ്പുറം ജില്ല പ്രസിഡന്റ് സജിമോൻ, പ്രവാസി സംഘം ട്രഷറർ ജെ.ജയപാലൻ, സ്നേഹസമാജ് ട്രഷറർ മണിദാസ്, ചിലമ്പ് ഭാരവാഹി സി.എൽ.പത്മകുമാരി , കണ്ണൂർ ജില്ല ട്രഷറർ സുനിൽ രാമചന്ദ്രൻ, യൂത്ത് ഫെഡറഷൻ മുൻ ജനറൽ സെക്രട്ടറി പത്മകുമാർ ആനയറ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം.ജി.മഞ്ചേഷ് തുടങ്ങിയവർ പങ്കെടുത്തു.