തിരുവനന്തപുരം: ശംഖുംമുഖം ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഏപ്രിൽ 2 മുതൽ 11വരെ നടക്കും. ഏപ്രിൽ 2ന് വൈകിട്ട് 7ന് തൃക്കൊടിയേറ്റ്,7.30ന് ഭക്തിഗാനസുധ.3ന് വൈകിട്ട് 5ന് കവിയരങ്ങ്,7ന് നൃത്തസംഗീതസന്ധ്യ,നൃത്തനൃത്ത്യങ്ങൾ,4ന് വൈകിട്ട് ലഘുഭക്ഷണം,5ന് ശാസ്ത്രീയ നൃത്തം,7ന് ഡാൻസ്. 5ന് വൈകിട്ട് സംഗീതാർച്ചന,7ന് നൃത്ത നൃത്ത്യങ്ങൾ.6ന് രാവിലെ 9.30ന് ഉത്സവബലി ദർശനം,വൈകിട്ട് ഭക്തിഗാനസുധ,നടനവിസ്മയം.7ന് വൈകിട്ട് 5.30ന് വിശേഷാൽ സേവ എഴുന്നള്ളത്ത്,വൈകിട്ട് 6.30ന് സെമിക്ളാസിക്കൽ ഡാൻസ്,തിരുവാതിര,സെമി ക്ളാസിക്കൽ ഡാൻസ്.8ന് രാവിലെ 9 മുതൽ ശ്രീദുർഗ സഹസ്രനാമജപവും ശ്രീമദ് ദേവി മാഹാത്മ്യപാരായണവും, വൈകിട്ട് ക്ളാസിക്കൽ ഡാൻസ്, നൃത്താർച്ചന.9ന് വൈകിട്ട് തിരുവാതിര,നൃത്തനൃത്ത്യങ്ങൾ.10ന് രാവിലെ 8.30ന് പൊങ്കാല,9.30ന് വേദസാര ശിവസഹസ്രനാമം,11.30ന് പൊങ്കാല നിവേദ്യം,രാത്രി 9.30ന് വലിയകാണിക്ക.രാവിലെ കരോക്കെ ഭക്തിഗാനമേള,ചാക്യാർകൂത്ത്,തിരുവാതിര.11ന് രാവിലെ 8ന് തൃക്കൊടിയിറക്ക്, വൈകിട്ട് 6ന് ആറാട്ട് എഴുന്നള്ളത്ത്.

ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.