തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പങ്കെടുത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. നെയ്യാറ്റിൻകര,അമ്പലത്തറ, പേട്ട യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. പി.എൻ. പണിക്കർ ഫൗണ്ടേഷൻ തൈക്കാട് സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത അദ്ദേഹം വൈകിട്ട് നെയ്യാറ്റിൻകര ആയയിൽ ക്ഷേത്രത്തിലെ ഉത്സവ പരിപാടിയിലും സന്നിഹിതനായി.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ പറഞ്ഞു
കേരള വണിക വൈശ്യ സംഘം 82-ാം സംസ്ഥാന സമ്മേളനത്തിൽ ഭരണഘടന- പ്രാതിനിദ്ധ്യം-സംവരണം -ജാതിസെൻസസ് എന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുഃഖ വെള്ളിയാഴ്ച രാവിലെ പാളയത്ത് കുരിശിന്റെ വഴിയിൽ വിശ്വാസികൾക്കൊപ്പം അദ്ദേഹം പങ്കെടുത്തു. തുടർന്ന് പാളയം ജുമാ മസ്ജിദിലും സന്ദർശനം നടത്തി. കോൺഗ്രസ് പ്രവർത്തകനായിരുന്ന അഹമ്മദ് കണ്ണിന്റെ വീട്ടിലെത്തി അദ്ദേഹം അനുശോചിച്ചു. സേവാദൾ ജില്ലാ കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു.തുടർന്ന് വലിയതുറ സെന്റ് ആന്റണീസ് പള്ളിയടക്കം നിരവധി ദേവാലയങ്ങളും സന്ദർശിച്ചു.