loksabha-election

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പത്രികാസമർപ്പണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ 20 പത്രികകൾ ലഭിച്ചു.മൊത്തം പത്രികകൾ 34 ആയി. ആറ്റിങ്ങലിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി വി.മുരളീധരനും പത്തനംതിട്ടയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഡോ.ടി.എം.തോമസ് ഐസക്കും ചാലക്കുടിയിൽ പ്രൊഫ.സി. രവീന്ദ്രനാഥും കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് കോൺ. എം.പി എം.കെ.രാഘവനും പത്രികനൽകി. എൻ.ഡി.എ സ്ഥാനാർത്ഥികളായി മുൻ വൈസ്ചാൻസലർമാരായ ഡോ.കെ.എസ്.രാധാകൃഷ്ണൻ എറണാകുളത്തും അബ്ദുൽ സലാം മലപ്പുറത്തും പത്രിക നൽകി. മിക്ക സ്ഥാനാർത്ഥികളും ഒന്നിൽ കൂടുതൽ പത്രിക നൽകിയിട്ടുണ്ട്. ഇന്നും നാളെയും പത്രികാസമർപ്പണമില്ല.