
തിരുവനന്തപുരം: പ്രതീക്ഷയുടെ വെളിച്ചമേകി ഇന്ന് ഈസ്റ്റർ. ഉപവാസത്തിന്റെയും പ്രാർത്ഥനയുടേയും വഴികളിലൂടെ വിശ്വാസി സമൂഹം യേശുദേവന്റെ ഉയിർപ്പ് തിരുനാൾ ആഘേഷിക്കും. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിർത്തെഴുന്നറ്റതിന്റെ സന്തോഷത്താലാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്.