കോവളം : കാർ തടഞ്ഞുനിറുത്തി യാത്രക്കാരായ കാർ ഉടമയെയും മകളെയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിത്തടം കോവിലുവിള വീട്ടിൽ ജിത്തു ജയൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 28ന് വെള്ളാർ ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു സംഭവം. പ്രതി ബൈക്കിൽ ഫോണിൽ സംസാരിച്ചു വരവെ കാർ അശ്രദ്ധമായി തിരിഞ്ഞെന്ന് ആരോപിച്ച് കാർ ഉടമയെയും ഒപ്പമുണ്ടായിരുന്ന മകളെയും ആക്രമിച്ച കേസിലാണ് അറസ്റ്റെന്ന് കോവളം പൊലീസ് പറഞ്ഞു.