കോവളം: പാച്ചല്ലൂരിൽ ആളില്ലാത്ത രണ്ട് വീടുകളിൽ മോഷണം. പാച്ചല്ലൂർ തോപ്പടിയിലെ നിഷയുടെ വീട്ടിൽ നിന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 5 പവന്റെ ആഭരണങ്ങളും 10,000 രൂപയും മോഷ്ടിച്ചു. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നാണ് മോഷണം. പാച്ചല്ലൂർ നമിത് ഭവനിൽ രാജേഷിന്റെ വീട്ടിൽ 2 ലക്ഷം രൂപയുടെ സ്വർണം നഷ്ടമായി. മോഷണ സമയത്ത് വീട്ടുകാർ ഇല്ലായിരുന്നു. ശനിയാഴ്ചയാണ് രണ്ടിടത്തും മോഷണം നടന്നത്. തിരുവല്ലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.