തിരുവനന്തപുരം: ഇ പോസിലെ തകരാറു കാരണം റേഷൻ വിതരണം പൂർണമായി നടക്കാത്തതിനാൽ സംസ്ഥാനത്തെ മാർച്ചിലെ റേഷൻ വിതരണം ഏപ്രിൽ 6 വരെ നീട്ടി. ഏപ്രിൽ ഒന്നിന് കടകൾ പ്രവർത്തിക്കില്ല. 8 മുതൽ ഏപ്രിലിലെ വിതരണം ആരംഭിക്കും. ഇന്നലെ വൈകിട്ട് വരെ 74% പേരാണ് റേഷൻ വാങ്ങിയത്.