തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം മുട്ടടയിൽ വീണ്ടും പൈപ്പ് പൊട്ടി.അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള 900 എംഎം പ്രധാന പൈപ്പ് ലൈനിൽ മുട്ടട ജംഗ്ഷനു സമീപമാണ് ചോർച്ച കണ്ടെത്തിയത്. ഇതോടെ രണ്ട് ദിവസം നഗരത്തിൽ കുടിവെള്ളം മുടങ്ങും.നേരത്തേയും ഇവിടെ പൈപ്പ് പൊട്ടലുണ്ടായിരുന്നു. ഇതിന് സമീപത്താണ് വീണ്ടും ചോർച്ച കണ്ടെത്തിയത്.രണ്ട് ദിവസം മുമ്പാണ് ചോർച്ച കണ്ടെത്തിയത്.ഇന്നലെ ചോർച്ച വലതാവുകയായിരുന്നു.അടിയന്തര അറ്റകുറ്റപ്പണി തിങ്കളാഴ്ച പുലർച്ചെ 4ന് തുടങ്ങും.ജോലികളെ തുടർന്ന് ചൊവ്വാഴ്ച രാത്രി 10 വരെ കുടിവെള്ള വിതരണം മുടങ്ങും. ഉയർന്ന പ്രദേശങ്ങളിൽ ബുധനാഴ്ച രാത്രിയോടെ മാത്രമേ ജലവിതരണം സാധാരണ നിലിയിലാകുകയുള്ളൂ. അമ്പലമുക്ക് - പരുത്തിപ്പാറ റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ ജനങ്ങളെ വലയ്ക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഒരേ സ്ഥലത്ത് സ്ഥിരമായി പൈപ്പ് പൊട്ടിയിട്ടും വാട്ടർ അതോറിട്ടി ശാശ്വത പരിഹാരം കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്.
 ജലവിതരണം മുടങ്ങുന്നത്
മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്‌നോപാർക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം.