തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ പി.ടിപി നഗർ സബ് ഡിവിഷനു കീഴിലെ കുണ്ടമൺകടവ് പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി ടി പി നഗർ, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുഗൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുഗൾ, പൈ റോഡ്, നെടുംകാട്, കാലടി, മരുതൂർക്കടവ്, കൈമനം, കിള്ളിപ്പാലം, ബണ്ട്റോഡ്, ആറന്നൂർ, പ്രേം നഗർ എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 6 മുതൽ നാളെ രാത്രി 10 വരെ ജലവിതരണം മുടങ്ങും.