
കടയ്ക്കാവൂർ: സ്കൂട്ടർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. ആനത്തലവട്ടം എസ്.എസ് നിവാസിൽ സത്യശീലൻ (സത്യൻ, 68) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ചെക്കാലവിളാകം ഭാഗത്തുവച്ചായിരുന്നു സംഭവം. പരിക്കേറ്റ സത്യശീലനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ശോഭ. മക്കൾ : സബിത, സംഗീത. മരുമക്കൾ: ശ്യാംലാൽ, സതീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.