മുടപുരം: മുടപുരം ഗവ.യു.പി സ്‌കൂൾ വാർഷികാഘോഷം എസ്.എം.സി ചെയർപേഴ്സൺ ഹിമാരാജിന്റെ അദ്ധ്യക്ഷതയിൽ എസ്.എം.സി ചെയർമാൻ അജീഷ് ഉദ്ഘാടനം ചെയ്‌തു. ഹെഡ്മിസ്ട്രസ് ബീനാ സി.ആർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണം, 7-ാം ക്ലാസിലെ കുട്ടികളുടെ യാത്രഅയപ്പ്,എൽ.എസ്.എസ്,​യു.എസ്.എസ് 2023 നേടിയ കുട്ടികളെയും കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മുടപുരം യു.പി സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നവരെ ആദരിക്കൽ എന്നിവ നടന്നു.