കല്ലമ്പലം: ഞെക്കാട് വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ യു.പി വിഭാഗം കുട്ടികളുടെ പ്രാദേശികതല പഠനോത്സവം കല്ലമ്പലം മാവിന്മൂട് ജംഗ്ഷനിൽ നടന്നു. ക്ലാസ്‌റൂം പഠന പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് കുട്ടികൾ അവതരിപ്പിച്ചത്. പി.ടി.എ വൈസ് പ്രസിഡന്റ്‌ രാജീവ്‌ ഉദ്ഘാടനം ചെയ്‌തു. എസ്.എം.സി ചെയർമാൻ അനിൽകുമാർ,ഹെഡ്മാസ്റ്റർ എൻ.സന്തോഷ്‌,സ്റ്റാഫ്‌ സെക്രട്ടറി ദീപ എന്നിവർ സംസാരിച്ചു.