കല്ലമ്പലം: ലഹരിക്കെതിരെ സന്ദേശമുയർത്തി ഞെക്കാട് വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച 'ഉറവിടം' എന്ന ഷോർട്ട് ഫിലിമിന് സംസ്ഥാന മദ്യനിരോധന സമിതിയുടെ പുരസ്‌കാരം ലഭിച്ചു. സ്‌കൂളിനും അഭിനേതാക്കൾക്കുമുള്ള അവാർഡുകൾ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ മദ്യനിരോധന സമിതി സംസ്ഥാന ഭാരവാഹികൾ വിതരണം ചെയ്യും.