photo

തിരുവനന്തപുരം : പത്രവിതരണക്കാരനും എസ്.എൻ.ഡി.പി യോഗം വെള്ളായണി ശാഖാ മുൻവൈസ് പ്രസിഡന്റുമായ വെള്ളായണി കീർത്തിനഗർ പ്രിയഭവനിൽ എസ്. ശ്രീകുമാർ (60)​ മോട്ടോർ ബൈക്കിടിച്ച് മരിച്ചു. ഇന്നലെ പുലർച്ചെ പുതിയ കാരയ്ക്കാണ്ഡപം ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. പത്രവിതരണത്തിന് വെള്ളായണിയിലേക്ക് പോവുകയായിരുന്ന ശ്രീകുമാറിന്റെ ടൂവീലറിൽ പാപ്പനംകോട് ഭാഗത്ത് നിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ശിവോദയം ക്ഷേത്രസമിതി കൺവീനറുമാണ് മരിച്ച ശ്രീകുമാർ. ഭാര്യ: പ്രിയ (കെ.എസ്.എഫ്.ഇ,​ പുളിയറക്കോണം ശാഖ)​,​ മക്കൾ:ഡോ. ശ്രുതി, ശ്രീജിത്ത്.