k

തിരുവനന്തപുരം:സെന്റ‌ർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റിഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എജ്യുക്കേഷന്റെ(കേഡർ) ലൈഫ്ടൈം കോൺട്രിബ്യൂഷൻ പുരസ്കാരത്തിന് ഡീൽ ട്രസ്റ്റ് സ്ഥാപക ഡയറക്ടറും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ.പ്രതിഭാ കാരന്ത് അർഹയായി. ഓട്ടിസം ബാധിച്ചവർക്കും കുടുംബങ്ങൾക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. ഏപ്രിൽ 2ന് വൈകിട്ട് 5.30ന് ലുലുമാളിൽ നടക്കുന്ന ചടങ്ങിൽ അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പുരസ്കാരം നൽകുമെന്ന് കേഡർ ഡയറക്ടർ ജി.വിജയരാഘവൻ അറിയിച്ചു.

അ​ന​ർ​ട്ടി​ന്റെ​ ​ഗ​വേ​ഷ​ണ​ ​ധ​ന​സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ക്ഷ​യ​ ​ഊ​ർ​ജ്ജ​ ​സ്രോ​ത​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​അ​ന​ർ​ട്ടു​മാ​യി​ ​ചേ​ർ​ന്ന് ​ഗ​വേ​ഷ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​തി​ന് ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​അ​ർ​ഹ​ത​യു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ,​ഗ​വേ​ഷ​ക​ർ,​ ​എ​ൻ​ജി​നി​യ​ർ​ ​എ​ന്നി​വ​ർ​ ​നി​ർ​ദ്ദി​ഷ്ട​ ​മാ​തൃ​ക​യി​ലു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ 30​ന് ​മു​ൻ​പ് ​അ​നെ​ർ​ട്ടി​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​a​n​e​r​t.​g​o​v.​i​n.​ ​സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി​ ​i​n​f​o​@​a​n​e​r​t.​i​n​ലോ​ 1800​ 425​ 1803,​ 0471​ 2338077​ ​എ​ന്നീ​ ​ഫോ​ൺ​ന​മ്പ​രി​ലോ​ ​ബ​ന്ധ​പ്പെ​ട​ണം.

ലൈ​ഫ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്:​തീ​യ​തി​ ​നീ​ട്ടി


തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ക​ള്ള് ​വ്യ​വ​സാ​യ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ലെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 2024​ ​ലേ​ക്ക് ​തു​ട​ർ​ന്ന് ​പെ​ൻ​ഷ​ൻ​ ​ല​ഭി​ക്കു​ന്ന​തി​ന് ​ലൈ​ഫ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ 30​ ​വ​രെ​ ​നീ​ട്ടി​യ​താ​യി​ ​വെ​ൽ​ഫെ​യ​ർ​ ​ഫ​ണ്ട് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​അ​റി​യി​ച്ചു.