hi

വെഞ്ഞാറമൂട്:തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കോൺഗ്രസ് നേതാവ് മരിച്ചു. .മുതിർന്ന നേതാവ് പാങ്ങോട് കൊച്ചാലുംമൂട് ദാറുൽ ഹുദായിൽ ഈസാക്കുഞ്ഞാണ് (72,വട്ടക്കോണം ഈസ) മരിച്ചത്.ഞായറാഴ്ച രാവിലെ യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.കോൺഗ്രസ് കല്ലറ ബ്ലോക്ക് സെക്രട്ടറി,തോട്ടുംപുറം ജമാഅത്ത് പരിപാലന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.ഭാര്യ.സഫറാ ബീവി.മക്കൾ:റജീന,സജീർ(ദുബായ് ). മരുമക്കൾ: നാസർ, സയാന.