photo
വി.സി.ലീലാവതി

തിരുവനന്തപുരം : 'ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനി"കളുടെ വൈസ് ചെയർമാനും കോൺഫെഡറേഷൻ ഒഫ് തമിഴ്നാട് മലയാളി അസോസിയേഷൻസിന്റെ പ്രസിഡന്റുമായ വി.സി. പ്രവീണിന്റെ മാതാവ് വണ്ടിച്ചാലിൽ വി.സി. ലീലാവതി (82) ചെന്നൈയിൽ നിര്യാതയായി. അന്ത്യകർമ്മങ്ങൾ ജന്മസ്ഥലമായ കണ്ണൂരിലെ കിഴുത്തള്ളിയിലെ വീട്ടുവളപ്പിൽ നടന്നു. ഭർത്താവ്: പരേതനായ ടി.പദ്മനാഭൻ. മറ്റു മക്കൾ: സോജ, ലത. മരുമക്കൾ: കെ. ഗംഗാധരൻ (പി.വി.എസ് ), രാധാകൃഷ്ണൻ (റിട്ട.എൻജിനിയർ, കെൽട്രോൺ), ലിജിഷ (ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ ചെയർമാൻ ഗോകുലം ഗോപാലന്റെ മകൾ)​.