
പൂവാർ: കടലാക്രമണം രൂക്ഷമായതിനെ പൊഴിയൂർ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. പൊഴിയൂർ,പൂവാർ,കരുംകുളം,പുല്ലുവിള വരെയുള്ള ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്.
സുരക്ഷയുടെ ഭാഗമായി പൊഴിയൂരിൽ നിന്ന് 10ഓളം കുടുംബക്കളെ മാറ്റിപാർപ്പിച്ചു. പൂവാർ മുതൽ പുല്ലുവിള വരെയുള്ള ഗോതമ്പ് റോഡ് പൂർണമായും വെള്ളത്തിനടിയിലായി. പൂവാർ പൊഴിക്കരയിൽ റോഡ് പൂർണമായി വെള്ളത്തിനടിയിലായി. സുരക്ഷയുടെ ഭാഗമായി പൊഴിക്കര അടച്ചു. നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് കേടുപാടുകളുണ്ടായി. ചില ബോട്ടുകൾ ഒഴുകി പോയെന്ന് സംശയമുണ്ട്. ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി നാട്ടുകാർ പറയുന്നു.
രാത്രിയിൽ തീരപ്രദേശത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ നടത്താൻ അധികൃതർ തയ്യാറാകണമെന്ന് മത്സ്യത്തൊഴിലാളി നേതാക്കൾ ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ലോക്‌സഭ സ്ഥാനാർത്ഥികൾ,എം.വിൻസെന്റ് എം.എൽ.എ,പൂവാർ,കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.