kollankode-temple

പാറശാല: ചരിത്ര പ്രസിദ്ധമായ കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ മീനഭരണി തൂക്കമഹോത്സവത്തിന് ഇന്ന് രാത്രി 7 ന് കൊടിയേറും. 10നാണ് തൂക്ക നേർച്ച നടക്കുന്നത്. ഇന്ന് രാവിലെ 5.30ന് മൂലക്ഷേത്രത്തിലും 6ന് ഉത്സവ ക്ഷേത്രത്തിലും നടക്കുന്ന മഹാഗണപതി ഹോമത്തിന് ശേഷം 7ന് ഉത്സവ ക്ഷേത്രത്തിലേക്കുള്ള ധ്വജസ്തംഭ ഘോഷയാത്രയും 8.30ന് പുറത്തെഴുന്നള്ളത്തും നടക്കും. വൈകിട്ട് 3ന് തൂക്ക മഹോത്സവ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 7ന് തൃക്കൊടിയേറ്റ്, 8ന് തൂക്ക മഹോത്സവ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് അഡ്വ.വി.രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവഹിക്കും. ദേവസ്വം സെക്രട്ടറി വി.മോഹൻകുമാർ സ്വാഗതം ആശംസിക്കും. പെരുംകുളം ചെങ്കോൽ ആധീനം 103-ാമത് ഗുരുമഹാ സന്നിധാനം ശിവപ്രകാശ ദേശിക പരമാചാര്യ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ്‌, മന്ത്രി മനോതങ്കരാജ്‌, മുൻമന്ത്രി വി.എസ്.ശിവകുമാർ, എം.എൽ.എമാരായ എസ്.രാജേഷ്‌കുമാർ,എം.ആർ.ഗാന്ധി, കൊല്ലങ്കോട് മുൻസിപ്പൽ ചെയർമാൻ റാണി സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുക്കും.10.30ന് നാടകം. നാളെ രാവിലെ 8നും ഉച്ചയ്ക്ക് 2നും ഓട്ടൻതുള്ളൽ, ഏപ്രിൽ3ന് ഡാൻസ്,​രാത്രി 7ന് നാടൻ പാട്ട്,​10ന് ഡാൻസ്. 3ന് രാവിലെ 8ന് തൂക്കക്കാരുടെ ആരോഗ്യ ക്ഷമത പരിശോധന,രാത്രി 7ന് ഗാനമേള,10ന് ഡാൻസ്.

4ന് രാവിലെ 8.30ന് തൂക്കനേർച്ച നറുക്കെടുപ്പ്, കാപ്പുകെട്ട്,രാത്രി 9ന് നമസ്കാരം,10.30ന് നാടകം. 5ന് രാവിലെ 6ന് നമസ്കാരം,8ന് ആത്മീയ പ്രഭാഷണപരമ്പര ഉദ്ഘാടനം, രാത്രി 7ന് ഗാനമേള,10.30ന് കഥകളി. 6ന് രാവിലെ 6ന് നമസ്കാരം,10നും 11നും ഡാൻസ്. വൈകിട്ട് 4ന് ഭക്തിനാമസങ്കീർത്തനം,രാത്രി 7ന് സാംസ്കാരിക സദസ്, ദേവസ്വം പ്രസിഡന്റ് വി.രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. 10.30ന് കഥകളി. 7ന് ഉച്ചയ്‌ക്ക്12ന് ഡാൻസ്,വൈകിട്ട് 3ന് ഭക്തിഗാന തിരുവാതിര,രാത്രി 7ന് പിന്നണിഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള,10.30ന് ബാലെ. 8ന് രാവിലെ 7.30ന് തൂക്കക്കാരുടെ ശയന പ്രദക്ഷിണം, 11.30ന് ദേവീ മാഹാത്മ്യപാരായണം, വൈകിട്ട് 3ന് സംഗീതസദസ്. 9ന് രാവിലെ 5.30ന് തൂക്കക്കാരുടെ സാഗര സ്നാനം, 12ന് തിരുവാതിരക്കളി, വൈകിട്ട് 6 മുതൽ വണ്ടിയോട്ടം, രാത്രി 11ന് ഡാൻസ്. ഏപ്രിൽ10ന് പുലർച്ച 4.30ന് മുട്ടുകുത്തി നമസ്‌കാരം, 5ന് പച്ചപ്പന്തലിൽ ദേവിയുടെ എഴുന്നള്ളത്ത്, 6.30ന് തൂക്ക നേർച്ച ആരംഭം.