സുൽത്താൻ ബത്തേരി : പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റ മരണവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ലോക് ജനശക്തി ആവശ്യപ്പെട്ടു.
ആൾകൂട്ട വിചാരണയും കൊടിയ മർദ്ദനവുമാണെന്ന് തെളിഞ്ഞിട്ടും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകത്തതിൽ അറസ്റ്റ് വൈകിയതിലും സംഘടന പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.വിജയകുമാർ, ഇ.വി.ഗംഗാധരൻ, സുബാഷ് കൈരളി, പി.കെ.ചന്ദ്രൻ,വി.ഡി.സുഗതൻ, സുരേഷ് കുപ്പാടി എന്നിവർ സംസാരിച്ചു.