kerala-police

കൽപ്പറ്റ: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലുള്ളത് 24 പേർ. ജില്ലാ പൊലീസ്‌ മേധാവി ടി. നാരായണനാണ് അന്വേഷണം ഏകോപിപ്പിക്കുക. ഇതുവരെ കേസന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈ.എസ്.പി സജീവാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

വൈത്തിരി സി.ഐ ഉത്തംദാസ്, കൽപ്പറ്റ സി.ഐ സായൂജ്കുമാർ, തലപ്പുഴ സി.ഐ അരുൺ ഷാ, പടിഞ്ഞാറത്തറ സി.ഐ. സഞ്ജയകുമാർ, വൈത്തിരി എസ്.ഐ പ്രശോഭ് എന്നിവരും സംഘത്തിലുണ്ട്.

ദിവസേന കേസിന്റെ പുരോഗതി വിലയിരുത്തി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകും. സർക്കാരിലേക്കും റിപ്പോർട്ടയയ്ക്കും.

ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ പ്രതികളെയും പിടികൂടുകയാണ് ലക്ഷ്യം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ ഇരുപതിലേറെ പേരുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ11 പേർ അറസ്റ്റിലായി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും പ്രതികളുടെ വീട് ബന്ധുവീട്, സുഹൃത്തുക്കളുടെ വീട് എന്നിവിടങ്ങളിലുമാണ് അന്വേഷണം നടക്കുന്നത്.