college

കൽപ്പറ്റ: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ 10 വരെ റെഗുലർ ക്ലാസ് ഉണ്ടായിരിക്കില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചു. ക്രമസമാധാന പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പല രക്ഷിതാക്കളും കുട്ടികളെ കോളേജിൽ അയയ്ക്കാൻ തയ്യാറാകുന്നില്ല. പത്തിന് മുമ്പ് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും യോഗം വിളിക്കുമെന്നും അധികൃതർ അറിയിച്ചു.