veena
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്ന് സർട്ടിഫിക്കറ്റും പുരസ്ക്കാരവും ഏറ്റുവാങ്ങുന്നു

കൽപ്പറ്റ: ആയുഷ് മേഖലക്കുള്ള എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ നേടിയ ജില്ലയിലെ ഏഴ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളായ ബത്തേരി, വെള്ളമുണ്ട, വാളേരി ഹോമിയോ സ്ഥാപനങ്ങൾക്കും മീനങ്ങാടി, പുതുശ്ശേരി, തരിയോട്, മൂപ്പൈനാട് ആയുർവേദ സ്ഥാപനങ്ങൾക്കുമാണ് അംഗീകാരം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികൾ, സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ക്വാളിറ്റി ടീം അംഗങ്ങൾ എന്നിവർ സർട്ടിഫിക്കറ്റും പുരസ്‌ക്കാരവും ഏറ്റുവാങ്ങി.