lekkidi
ലക്കിടി ഗവ. എൽ.പി സ്‌കൂളിൽ നിർമ്മിച്ച പ്രവേശന കവാടത്തിന്റെയും പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിർവ്വഹിക്കുന്നു

ലക്കിടി: ലക്കിടി ഗവ. എൽ.പി സ്‌കൂളിൽ പുതുതായി നിർമ്മിച്ച പ്രവേശന കവാടത്തിന്റെയും നവീകരിച്ച പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിർവഹിച്ചു. സ്റ്റാർസ് പദ്ധതിയിലൂടെ പ്രീ പ്രൈമറി വിഭാഗം ആധുനിക രീതിയിൽ നവീകരിച്ചു. സ്‌കൂളിൽ ലിറ്റിൽ ബോയ് റോബോർട്ടിന്റെ സമർപ്പണം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഉഷാകുമാരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ജ്യോതിഷ് കുമാർ അദ്ധ്യക്ഷനായി. കെ.കെ തോമസ്, എൻ.ഒ ദേവസ്യ, ജിനിഷ രാകേഷ്, സുജ തോമസ്, ടി.എ ഷാനവാസ്, ശശി കുമാർ, ജയിൻ ജോസ്,ജംഷീദ്, സ്‌കൂൾ ലീഡർ യാസിർ എന്നിവർ പ്രംസഗിച്ചു.