seminar
സെമിനാർ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി : നൂതനമായ സ്‌കൂൾ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന ഇന്നവേറ്റീവ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. മാനന്തവാടി സ്‌കൗട്ട് ഹാളിൽ നടന്ന സെമിനാർ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്കുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകൾ തയ്യാറാക്കിയ പ്രൊജക്ടുകൾ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളിൽ ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജി.എച്ച്.എസ്.എസ് തൃശ്ശിലേരി, ജി.എച്ച്.എസ് പനങ്കണ്ടി, ജി എൽ.പി.എസ് അമ്പുകുത്തി എന്നീ സ്‌കൂളുകൾക്ക് മൊമന്റോയും സർട്ടിഫിക്കറ്റും നൽകി. സതീഷ് കുമാർ, വിൽസൺ തോമസ്, കെ.കെ സുരേഷ്, എൻ.എ വിജയകുമാർ, അനൂപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.